CBI Booked | വ്യാജ ആദായ നികുതി തിരിച്ചടവ് തുക: 13 മലയാളികള്‍ ഉള്‍പെടെ 31 പേര്‍ക്കെതിരെ സിബിഐ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വ്യാജ ആദായ നികുതി തിരിച്ചടവ് തുകയുമായി ബന്ധപ്പെട്ട് കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ 13 മലയാളികള്‍ക്കെതിരെയും 18 നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് സിബിഐ. കണ്ണൂര്‍ റേഞ്ച് ആദായ നികുതി ഓഫീസില്‍ നിന്നാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് റിപോര്‍ട്.
കേരളത്തിലെ ഇന്‍കം ടാക്സ് ജോയിന്റ് കമീഷനര്‍ ടി എം സുഗന്തമാല നല്കിയ പരാതിയിലാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ ഏഴിമല നാവിക അകാഡമിയിലടക്കമുള്ളവരാണ് നാവിക ഉദ്യോഗസ്ഥര്‍.കണ്ണൂര്‍ എ ആര് കാംപിലെ ഉദ്യോഗസ്ഥരാണ് പൊലീസ് സേനയിലുള്ളവര്‍. 2016 മുതല്‍ വ്യാജരേഖകള്‍ നല്കി 44 ലക്ഷം തിരിച്ചടവ് തുക (Refund) വാങ്ങിയെന്നാണ് പരാതി. ഇതിന്റെ 10 ശതമാനം ഏജെന്റുമാര് വാങ്ങുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: News, New Delhi, National, Case, CBI, Complaint, Fake income tax refund: CBI case against 31 people including Malayalis.

