എക്‌സിറ്റ് പോള്‍ ഒരു നല്ല നേരമ്പോക്ക്: ഒമര്‍ അബ്ദുല്ല

 


ശ്രീനഗര്‍: വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്ല നേരമ്പോക്കാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. വെള്ളിയാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലമാണ് യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലം. ബാക്കിയുള്ളവയെല്ലാം നല്ല നേരമ്പോക്കുകളാണ് ഒമര്‍ അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സംസ്ഥാനത്ത് തന്നെ വിവിധ സര്‍വേകളില്‍ വിഭിന്ന ഫലങ്ങള്‍ പ്രവചിക്കപ്പെടുന്ന രീതിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം സര്‍വേകള്‍ വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ എക്‌സിറ്റ് പോള്‍ ഫലത്തെയാണ് ഒമര്‍ അബ്ദുല്ല ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.

എക്‌സിറ്റ് പോള്‍ ഒരു നല്ല നേരമ്പോക്ക്: ഒമര്‍ അബ്ദുല്ല
ഒരു ചാനലില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍. എന്നാല്‍ മറ്റൊരു ചാനലില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 14 സീറ്റുകള്‍ നേടുമെന്നാണ് ഫലം വന്നത്. ഒരേ തിരഞ്ഞെടുപ്പുകള്‍ തന്നെയാണോ ചാനലുകള്‍ സര്‍വേയ്ക്ക് വിധേയമാക്കിയതെന്നും ഒമര്‍ അബ്ദുല്ല ചോദിച്ചു.

SUMMARY: Srinagar: Jammu and Kashmir Chief Minister Omar Abdullah has dismissed the predictions made by various exit polls as a "great time pass".

Keywords: Omar Abdullah, Jammu and Kashmir, Elections 2014, Lok Sabha polls 2014, Bharatiya Janata Party, Indian National Congress, National Democratic Alliance, United Progressive Alliance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia