വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് പരാതി; തമിഴ്‌നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
Sep 16, 2021, 10:43 IST
ചെന്നൈ: (www.kvartha.com 16.09.2021) തമിഴ്‌നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് (ഡിവിഎസി) റെയ്ഡ് നടത്തി. വരവില്‍ കവിഞ്ഞ് ഭീമമായ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. ചെന്നൈ, വെല്ലൂര്‍, തിരുവണ്ണാമല തുടങ്ങിയ 20 ഓളം സ്ഥലങ്ങളിലാണ് തെരച്ചില്‍ നടത്തിയത്.
അനധികൃത സ്വത്ത് കൈവശംവച്ചതിന് മന്ത്രിക്കെതിരെ ഡിവിഎസി അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച് വരെയുള്ള കാലയളവില്‍ വീരമണിയുടെ മൊത്തം വരുമാനത്തിന്റെ 65.4 ശതമാനം വരുന്ന വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത 28.78 കോടി രൂപയുടെ സ്വത്ത് കൈവശം വച്ചിട്ടുണ്ടെന്ന് എഫ്ഐആറില്‍ ആരോപിക്കുന്നു.
2016 മുതല്‍ 2021 വരെയാണ് വീരമണി വാണിജ്യ നികുതി, രജിസ്ട്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 2011-2016 എഐഎഡിഎംകെ ഭരണത്തിലും മന്ത്രിയായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ജോളാര്‍പേട്ടില്‍ നിന്ന് അദ്ദേഹം പരാജയപ്പെട്ടിരുന്നു.
Keywords: Chennai, News, National, Raid, Minister, Case, Ex AIADMK Minister Raided By Tamil Nadu Anti-Corruption Agency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.