മരണം വന്നെത്തുന്ന ഫെബ്രുവരി 2; ഭയത്തോടെ ഒരു കുടുംബം

 


ADVERTISEMENT

പറ്റ്‌ന: (www.kvartha.com 07.02.2018) ഫെബ്രുവരി രണ്ടിന് പതിവായി മരണമെത്തുന്നതിന്റെ ഞെട്ടലിലാണ് സമസ്തിപൂര്‍ ജില്ലയിലെ ഒരു കുടുംബം. പറ്റ്‌നയില്‍ നിന്നും 90 കിമീ അകലെയുള്ള ലഖനിപുര്‍ മഹേഷ്പതി ഗ്രാമവാസിയാണ് പൊഖന്‍ രാം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഫെബ്രുവരി 2ന് മരണപ്പെടുന്നത്.

2015 ഫെബ്രുവരി രണ്ടിനായിരുന്നു രാമന്റെ അടുത്ത ബന്ധു റോഡപകടത്തില്‍ മരിച്ചത്. 2016 ഫെബ്രുവരി രണ്ടിന് രാമന്റെ സഹോദരന്‍ ബച്ചന്‍ രാം (35) മരിച്ചതോടെ കുടുംബത്തിലുള്ളവര്‍ അപായം തിരിച്ചറിഞ്ഞു.

2017 ഫെബ്രുവരി 2ന് രാമന്റെ ഇളയ സഹോദരന്‍ ഫെകന്‍ രാം മരിച്ചു. 35 വയസായിരുന്നു. ഈ വര്‍ഷവും ഫെബ്രുവരി 2 കടന്നുപോയി. ഇത്തവണ രാമന്റെ പിതാവ് സഖീന്ദ്ര രാം ആണ് മരിച്ചത്. 60 വയസായിരുന്നു.

മരണം വന്നെത്തുന്ന ഫെബ്രുവരി 2; ഭയത്തോടെ ഒരു കുടുംബം

അടുത്ത വര്‍ഷം ആരാണ് മരിക്കുക എന്ന ഭയത്തിലാണിപ്പോള്‍ രാമന്റെ കുടുംബം. പ്രതിവര്‍ഷം രാമന്റെ കുടുംബത്തില്‍ നടക്കുന്ന മരണങ്ങളില്‍ ഗ്രാമവാസികള്‍ക്കും അമ്പരപ്പാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Patna: This family dreads February 2. That day one of them will die.

Keywords: National, Death, Bihar
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia