Priyanka Gandhi | കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രധാന അംഗനവാടികളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുമെന്മ് പ്രിയങ്ക ഗാന്ധി. ബെളഗാവിയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് വാഗ്ദാനം നല്‍കിയത്. 15,000 രൂപയും ചെറിയ അംഗന്‍വാടികളിലെ വേതനം 10,000 രൂപയായും വര്‍ധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. 
Aster_MIMS

ആശ വര്‍ക്കമാരുടെ വേതനം 8,000 രൂപയും ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികളുടെ വേതനം 5000 രൂപയുമാക്കും. വലിയ അംഗന്‍വാടികളിലെ ജീവനക്കാര്‍ വിരമിക്കുമ്പോള്‍ മൂന്നുലക്ഷം രൂപ നല്‍കും. അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും ഈ തുക നല്‍കും. ചെറിയ അംഗന്‍വാടികളിലുള്ളവര്‍ക്ക് രണ്ട് ലക്ഷം നല്‍കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

Priyanka Gandhi | കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി

Keywords:  Karnataka, News, National, Politics, Priyanka Gandhi, Congress, Anganwadi workers, Enhanced pay for Anganwadi workers if voted to power in Karnataka: Priyanka Gandhi.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia