Kashmir Conflict | ജമ്മു കശ്മീരിലെ ഉധംപുരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരിലെ ഉധംപൂര്‍ (Jammu and Kashmir's Udhampur) ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൊവ്വാഴ്ച സുരക്ഷാ സേനയും (Security Forces) ഭീകരരും (Terrorist) തമ്മില്‍ ഏറ്റുമുട്ടല്‍ (Encounter). വനമേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തുവെന്നും ചൊവ്വാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നതെന്നും സൈന്യം (Army) വ്യക്തമാക്കി.

ബസന്ത്ഗഡില്‍ (Basantgarh) വച്ചായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസന്ത്ഗഡിലെ പതി നല്ല ഖാനേദ് പ്രദേശത്ത് (Pathi Nalla Khaned Area) പോലീസും സൈന്യവും ഭീകരരെ കണ്ടെത്തുന്നതിനായി സംയുക്ത തിരച്ചില്‍ നടത്തുന്നതിനിടെ വനമേഖലയിലെ ഉള്‍ഭാഗത്തുനിന്നുമാണ് ആക്രണം ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. നാല് ഭീകരരെ സൈന്യം പിടികൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ബസന്ത്ഗഡിലെ ഡുഡു മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച അനന്ത്നാഗില്‍ നടന്ന തിരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിരുന്നു.