HC Verdict | കോവിഡ് വാക്സിൻ എടുക്കാൻ ജീവനക്കാരനെ നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി

 


ന്യൂഡെൽഹി: (www.kvartha.com) കോവിഡ് വാക്‌സിൻ എടുക്കണമെന്ന് ജീവനക്കാരെ തൊഴിലുടമയ്ക്ക് നിർബന്ധിക്കാനാവില്ലെന്ന് ഡെൽഹി ഹൈക്കോടതി. വാക്‌സിൻ എടുക്കാൻ നിർബന്ധിക്കാതെ പഠിപ്പിക്കാനും മറ്റ് ചുമതലകൾ ഏറ്റെടുക്കാനും അനുവദിക്കണമെന്ന സർക്കാർ സ്‌കൂൾ അധ്യാപികയുടെ ഹർജി പരിഗണിച്ചാണ്  ജസ്റ്റിസ് പ്രതിഭ എം സിംഗിന്റെ സിംഗിൾ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  ബന്ധപ്പെട്ട ജീവനക്കാരുടെ തീർപ്പാക്കാത്ത എല്ലാ ഹർജികളും കോടതി തീർപ്പാക്കി.

അധ്യാപികയെ പഠിപ്പിക്കുന്നതിനും മറ്റ് ചുമതലകൾ നൽകുന്നതിനും 30 ദിവസത്തിനകം തീരുമാനമെടുക്കാൻ കോടതി അധികൃതരോട് നിർദേശിക്കുകയും ചെയ്തു. നേരത്തെ സ്വന്തം ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഒരു ചികിത്സയും സ്വീകരിക്കാൻ വിസമ്മതിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമാണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

HC Verdict | കോവിഡ് വാക്സിൻ എടുക്കാൻ ജീവനക്കാരനെ നിർബന്ധിക്കാനാവില്ലെന്ന്  ഹൈകോടതി

ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള ഗൗതം പുരിയിലെ ന്യൂ ഉസ്മാൻപൂരിലെ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ ചരിത്ര വിഷയം പഠിപ്പിക്കുന്ന അധ്യാപികയാണ്  2021-ൽ കോടതിയെ സമീപിച്ചത്. എന്നാൽ ഇപ്പോൾ അവർ വാക്‌സിൻ എടുത്തിട്ടുണ്ട്.

Keywords:  New Delhi, News, National, High Court, COVID-19, vaccine, Health, Employee can’t be forced to take Covid-19 vaccine: Delhi High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia