പിഡിപി പ്രകടനപത്രിക പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

 


ശ്രീനഗര്‍: (www.kvartha.com 24.11.2014) പിഡിപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ജമ്മുകശ്മീരിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച അവസാനിച്ചതിനാല്‍ പ്രകടനപത്രിക പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ അറിയിക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് പ്രകടനപത്രിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പിഡിപി അറിയിച്ചത്. പ്രസിദ്ധീകരണം ശ്രീനഗറില്‍ നടത്താനായിരുന്നു പാര്‍ട്ടി തീരുമാനം.

പിഡിപി പ്രകടനപത്രിക പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിഎന്നാല്‍ ഒന്നാം ഘട്ട പോളിംഗ് അവസാനിച്ചതിന് ശേഷം നവംബര്‍ 26ന് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രസിദ്ധീകരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.

SUMMARY: The Election Commission has restrained the Peoples Democratic Party (PDP) from releasing its election manifesto on Monday.

Keywords: Election Commission, Jammu and Kashmir, PDP, Manifesto, Election,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia