തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദൈവമല്ല: അസം ഖാന്‍

 


ADVERTISEMENT

ലഖ്‌നൗ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയത്തിന്റെ ദൈവമല്ലെന്നാണ് അസം ഖാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അസം ഖാനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വേണ്ടി വന്നാല്‍ നിയമസഭാംഗത്വം റദ്ദാക്കുമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭീഷണിയാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

നിരന്തരമായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തുന്ന അസം ഖാനെതിരെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഉത്തര്‍പ്രദേശ് പോളിംഗ് അധികൃതരുടെ പരാതിയെതുടര്‍ന്നായിരുന്നു കമ്മീഷന്റെ നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദൈവമല്ല: അസം ഖാന്‍പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെ ഏപ്രില്‍ 22ന് അസം ഖാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ 11നായിരുന്നു അസം ഖാന് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

SUMMARY: Lucknow: Samajwadi Party (SP) leader Azam Khan challenged the Election Commission (EC) on Thursday to take action against him and dared them to cancel his membership to the Uttar Pradesh Assembly.

Keywords: Election Commission, Samajwadi Party, Azam Khan, Kargil war, Elections 2014, Lok Sabha polls

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia