SWISS-TOWER 24/07/2023

Election Commission | പ്രധാന നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷന്‍; രജിസ്റ്റര്‍ ചെയ്ത 253 അംഗീകൃത രാഷ്ട്രീയ പാര്‍ടികളെ പ്രവര്‍ത്തനരഹിതമായി പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാര്‍ടികള്‍ക്കെതിരെ മെയ് 25 ന് ആരംഭിച്ച നടപടി തുടരുന്ന ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ചൊവ്വാഴ്ച പ്രധാന നടപടി സ്വീകരിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത 86 അംഗീകൃത രാഷ്ട്രീയ പാര്‍ടികളെ തെരഞ്ഞെടുപ്പ് കമീഷന്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഇതോടൊപ്പം രജിസ്റ്റര്‍ ചെയ്ത 253 അംഗീകൃത രാഷ്ട്രീയ പാര്‍ടികളെ പ്രവര്‍ത്തനരഹിതമായി പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഈ 339 പാര്‍ടികള്‍ക്കെതിരായ നടപടിയോടെ നടപടി നേരിട്ട പാര്‍ടികളുടെ എണ്ണം 537 ആയി ഉയര്‍ന്നു.
           
Election Commission | പ്രധാന നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷന്‍; രജിസ്റ്റര്‍ ചെയ്ത 253 അംഗീകൃത രാഷ്ട്രീയ പാര്‍ടികളെ പ്രവര്‍ത്തനരഹിതമായി പ്രഖ്യാപിച്ചു

നിയമസഭയിലോ പൊതു തെരഞ്ഞെടുപ്പുകളിലോ സംസ്ഥാന പാര്‍ടിയാകാന്‍ മതിയായ ശതമാനം വോട് ലഭിക്കാത്ത പാര്‍ടികളാണ് രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാര്‍ടികള്‍. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവയാകാം. അവ അംഗീകരിക്കപ്പെടാത്ത പാര്‍ടികളായി കണക്കാക്കപ്പെടുന്നു. അംഗീകൃത പാര്‍ടികള്‍ക്ക് നല്‍കുന്ന എല്ലാ സൗകര്യങ്ങളുടെയും ആനുകൂല്യം ഇത്തരം പാര്‍ടികള്‍ക്ക് ലഭിക്കില്ല.

ജനപ്രാതിനിധ്യ നിയമം വകുപ്പ് 29 എ പ്രകാരം ഓരോ രാഷ്ട്രീയ പാര്‍ടിയും അതിന്റെ പേര്, ആസ്ഥാനം, ഭാരവാഹികള്‍, വിലാസം, പാന്‍ എന്നിവയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ കാലതാമസം കൂടാതെ കമീഷനെ അറിയിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അതാത് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഭൗതിക പരിശോധനയുടേയോ അല്ലെങ്കില്‍ ബന്ധപ്പെട്ട പാര്‍ടികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയച്ച കത്തുകള്‍/നോടീസുകള്‍ എന്നിവ നല്‍കാന്‍ കഴിയാത്തതായ പോസ്റ്റല്‍ അധികാരികളുടെ റിപോര്‍ടുകളുടെ അടിസ്ഥാനത്തിലോ 86 പാര്‍ടികള്‍ നിലവിലില്ലെന്ന് കണ്ടെത്തി. 2022, മെയ് 25നും ജൂണ്‍ 20നുമുള്ള ഉത്തരവുകളിലൂടെ തെരഞ്ഞെടുപ്പ് കമീഷന്‍ യഥാക്രമം 87 , 111 പാര്‍ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അങ്ങനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പാര്‍ടികളുടെ എണ്ണം 284 ആയി.

ബിഹാര്‍, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരില്‍ നിന്ന് ലഭിച്ച റിപോര്‍ടുകളുടെ അടിസ്ഥാനത്തിലാണ് 253 രാഷ്ട്രീയ പാര്‍ടികള്‍ക്കെതിരെ ഈ തീരുമാനമെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Election, Political-News, Politics, Political Party, Election Commission of India, Election Commission declares 253 RUPPs as inactive.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia