Police | വാഹനാപകടത്തില്‍ പത്ര വിതരണക്കാരന്‍ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തിയതായി പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹരിപ്പാട്: (www.kvartha.com) പത്ര വിതരണക്കാരന്‍ മരിച്ച സംഭവത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തിയതായി പൊലീസ്. അജ്മല്‍ എന്ന 26കാരനും ഇയാള്‍ ഓടിച്ചിരുന്ന ഒമ്‌നി കാറിനെയുമാണ് കസ്റ്റഡിയിലെടുത്തത്. 

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച പുലര്‍ചെ ദേശീയപാതയില്‍ കരുവാറ്റ എന്‍എസ്എസ് ഹൈസ്‌കൂളിന് സമീപം പത്ര വിതരണത്തിന് പോയ കരുവാറ്റ രമ്യ ഭവനത്തില്‍ രാജുവിനെ (66)  വാഹനാപകടത്തില്‍ പരുക്കേറ്റ് കിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 
Aster mims 04/11/2022

Police | വാഹനാപകടത്തില്‍ പത്ര വിതരണക്കാരന്‍ മരിച്ച സംഭവം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തിയതായി പൊലീസ്

200ല്‍ പരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആലപ്പുഴയിലെ വര്‍ക് ഷോപില്‍നിന്ന് വാഹനം കണ്ടെത്തുകയായിരുന്നു. പത്രത്തിന്റെ സപ്ലൈ ഏജന്റായ പ്രതി ഓച്ചിറയില്‍ പത്രം കൊടുത്തശേഷം തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. 

കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിര്‍ദേശാനുസരണം ഹരിപ്പാട് എസ്എച്ഒ വി എസ് ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ചാണ് ഡ്രൈവറെയും വാഹനത്തെയും കണ്ടെത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, സീനിയര്‍ സിപിഒമാരായ അജയന്‍, കിഷോര്‍, രേഖ സിപിഒമാരായ അരുണ്‍ നിഷാദ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords: Haripad, News, Kerala, Accident, Car, Driver, Police custody, Elderly man died in accident; Car and Driver in Police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia