Crime | ഏക്‌നാഥ് ഷിന്‍ഡെക്ക് ഭീഷണിസന്ദേശം എത്തിയ സംഭവം; അയച്ചത് കടയില്‍ ചാര്‍ജ് ചെയ്യാന്‍വെച്ച മൊബൈല്‍ ഫോണില്‍നിന്നാണെന്ന് കണ്ടെത്തല്‍; 2 പേര്‍ അറസ്റ്റില്‍


● രണ്ട് പേരെയും വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
● സംസ്ഥാന സെക്രട്ടേറിയറ്റിലും ജെജെ മാര്‍ഗ്, ഗോരേഗാവ് പൊലീസ് സ്റ്റേഷനുകളിലുമാണ് സന്ദേശം ലഭിച്ചത്.
● ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഷിന്‍ഡെയുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
● ഇതിന് മുന്‍പും ഷിന്‍ഡെക്കെതിരെ വധഭീഷണിയുണ്ടായിരുന്നു.
മുംബൈ: (KVARTHA) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഇമെയിലിലൂടെ ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ നടപടി. രണ്ട് പേരെ വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാല്‍ (35), മൊബൈല്‍ ഫോണ്‍ കട ഉടമയായ അഭയ് ഷിന്‍ഗനെ (22) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് മുംബൈയില്‍ എത്തിച്ചു.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ, തന്റെ കടയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മങ്കേഷിന്റെ ഫോണില്‍നിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റിലും ജെജെ മാര്‍ഗ്, ഗോരേഗാവ് പൊലീസ് സ്റ്റേഷനുകളിലുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ സുരക്ഷ ശക്തമാക്കുകയും സന്ദേശം അയച്ചയാളുടെ ഐപി അഡ്രസ് കണ്ടെത്താന്‍ മുംബൈ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
ഇതിന് മുന്‍പും ഷിന്‍ഡെക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയ്ക്കും മകന്‍ ശ്രീകാന്ത് ഷിന്‍ഡെക്കും എതിരെ വധഭീഷണി മുഴക്കിയതിന് 19 വയസുള്ള ഒരു കോളേജ് വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു.
ഈ വാർത്ത പങ്കുവെച്ച്, നിങ്ങളുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്യൂ.
Two people were arrested for sending a threatening message to Maharashtra Deputy CM Eknath Shinde. The threat was sent via a mobile phone left at a store.
#EknathShinde #ThreateningMessage #MaharashtraNews #CrimeNews #MumbaiPolice #Arrests