പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ല; യുപിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആഗ്ര: (www.kvartha.com 19.04.2020) പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റം ചുമത്തി യുപിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. ആഗ്രയിലെ ലോഹ മാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധപ്രദേശങ്ങളില്‍ നിന്നാണ് എട്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവരെന്നും മാസ്‌ക് ധരിച്ചില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥിന്റെ യുപി സര്‍ക്കാര്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ല; യുപിയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

Keywords:  Agra, News, National, COVID19, Women, Jail, Custody, Police, Government, Mask, Public, Eight including two women, jailed for not wearing masks in public 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script