മുംബൈ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് നേരെ മുട്ടയേറ്

 


ADVERTISEMENT

മുംബൈ: മുംബൈയില്‍ യുവ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ക്ക് നേരെ മുട്ടയേറ്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ മൂന്നു പ്രതികള്‍ക്ക് നേരെ കോടതി വളപ്പില്‍ വെച്ച് മുട്ടയേറ് നടത്തിയത്.

പോലീസ് കസ്റ്റഡി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ മഹാലക്ഷ്മി ശക്തി മില്‍സിനടുത്ത് യുവ വനിതാ ഫോട്ടോഗ്രാഫറെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ മരത്തില്‍ കെട്ടിയിട്ട ശേഷമാണ് അഞ്ചംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തത്.

മുംബൈ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് നേരെ മുട്ടയേറ്സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ പോലീസ് 70 മണിക്കൂറിനുള്ളില്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം കേസില്‍ അറസ്റ്റിലായ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ വിചാരണ ജുവൈനല്‍ കോടതിയിലായിരിക്കും നടക്കുക. ഈ പ്രതിയുടെ പ്രായം സംബന്ധിച്ച് നേരത്തെ അവ്യക്തതയുണ്ടായിരുന്നു. പ്രതിക്ക് 19 വയസാണെന്നായിരുന്നു പോലീസ് വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിരുന്നു.

Keywords : Mumbai, Case, Accused, Egg, Court, Police, Custody, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia