Raid | തമിഴ്‌നാട് മന്ത്രി കെ പൊന്മുടിയുടെ വീട്ടിലടക്കം അഞ്ചിടങ്ങളില്‍ ഇഡിയുടെ പരിശോധന
Jul 17, 2023, 11:35 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. പൊന്മുടിയുടെ മകന്‍ ഗൗതം സിങ്കമണിയുടെയും വസതിയിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
മന്ത്രിയുടെ മകന്‍ ഗൗതം നടപടിക്രമങ്ങള്‍ പാലിക്കാതെ വിദേശത്തുനിന്ന് പണം ഉള്‍പെടെ സ്വീകരിച്ചെന്നാണ് റിപര്‍ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈകോടതി തള്ളിയിരുന്നു.
അതേസമയം സര്‍കാര്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസില്‍ മന്ത്രി വി സെന്തില്‍ ബാലാജിലെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
Keywords: Chennai, News, National, Tamilnadu Minister, K Ponmudi, ED conducts raids at TN Minister K Ponmudi's residence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.