Earthquake | മേഘാലയയിലെ തുറയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷിലോംഗ്: (www.kvartha.com) മേഘാലയിലെ തുറയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ചെ 3.46 മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുറയില്‍ നിന്നു 37 കിലോമീറ്റര്‍ വടക്കുകിഴക്ക് മാറിയാണ് ചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) അറിയിച്ചു.
ഭൂചലനത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴെയാണ്. ഭൂചലനത്തില്‍ ഇതുവരെ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജെന്‍സിയാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി.
Keywords: News, National, Earthquake, Earthquake of 3.4 magnitude hits Meghalaya's Tura.

