Urinated | 'ട്രെയിന്‍ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു'; 19കാരന്‍ പിടിയില്‍
Oct 7, 2023, 15:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (KVARTHA) ട്രെയിന്‍ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന പരാതിയില്‍ 19കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലെ എസി കംപാര്‍മെന്റിലാണ് സംഭവം. ഡെല്‍ഹി സ്വദേശി റിതേഷ് ആണ് പിടിയിലായത്.
പൊലീസ് പറയുന്നത്: ഉത്തര്‍ പ്രദേശിലെ മണിക്പൂര്‍ ജന്‍ക്ഷനും ഡെല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനും ഇടയില്‍ ഓടുന്ന ട്രെയിനില്‍ വച്ചാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ജിഎന്‍ ഖരെയ്ക്കും ഭാര്യയ്ക്കും ഇത്തരമൊരു ദുരനുഭവമുണ്ടായത്. മദ്യ ലഹരിയിലായിരുന്ന യുവാവ് അബദ്ധത്തില്‍ മൂത്രമൊഴിച്ചതാണ്. ട്രെയിനിലെ ബി 3 കോച്ചിലാണ് ദമ്പതികളും പ്രതിയും യാത്ര ചെയ്തിരുന്നത്.
ദമ്പതികള്‍ താഴത്തെ ബെര്‍തിലും റിതേഷ് മുകളിലത്തെ ബെര്‍തിലുമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ കംപാര്‍ട്‌മെന്റിലൂടെ നടക്കുന്നതിനിടെ യുവാവ് അബദ്ധത്തില്‍ മൂത്രമൊഴിച്ചെന്നും ഇത് വൃദ്ധ ദമ്പതികളുടെ ദേഹത്ത് പതിച്ചെന്നും പൊലീസ് പറയുന്നു. ഇവരുടെ ലഗേജിലും മൂത്രം വീണു. ദമ്പതികള്‍ ചോദ്യംചെയ്തതോടെ യുവാവ് അക്രമാസക്തനാവുകയും ചെയ്തു. തുടര്‍ന്ന് ടിടിഇയെ നടന്നത് എന്താണെന്ന് അറിയിച്ചു, ടിടിഇ ഝാന്‍സിയുടെ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഝാന്‍സി സ്റ്റേഷനില്‍ വെച്ച് ആര്‍പിഎഫ് റിതേഷിനെ കസ്റ്റഡിയില്‍ എടുത്തു. അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം റെയില്‍വേ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പിഴയടച്ച ശേഷം പ്രതിയെ വിട്ടയച്ചെന്ന് ഝാന്‍സിയില്‍ ആര്‍പിഎഫിന്റെ ചുമതലയുള്ള ആര്‍ കൗശിക് പറഞ്ഞു.
Keywords: Delhi, News, National, Drunk Man, Urinated, Train, Couple, Police, Crime, Drunk man urinates on elderly couple onboard train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

