Legal Age | കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 വയസില്‍ നിന്ന് 18 ആക്കി കുറച്ചേക്കും
Jan 15, 2023, 11:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളൂറു: (www.kvartha.com) മദ്യം വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 21ല്‍ നിന്ന് 18 ആക്കി കുറയ്ക്കാന്‍ കര്‍ണാടക സര്‍കാര്‍. നിലവില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായമായ 21 വയസില്‍ നിന്ന് 18 ആക്കി കുറയ്ക്കാനാണ് ആലോചന. ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയുള്ള കര്‍ണാടക എക്സൈസ് റൂള്‍സ് 2023-ന്റെ കരട് സംസ്ഥാന സര്‍കാര്‍ പുറത്തിറക്കി.
കഴിഞ്ഞ വര്‍ഷം മദ്യം വിറ്റത് വഴി മാത്രം കര്‍ണാടകയ്ക്ക് കിട്ടിയ വരുമാനം 26,377 കോടി രൂപയാണ്. ഗോവ, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോള്‍ 18 വയസില്‍ മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. കേരളത്തില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്.
Keywords: News, National, Liquor, Karnataka, Government, Draft rules propose slashing legal age for buying liquor to 18 from 21.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

