SWISS-TOWER 24/07/2023

School | സ്‌കൂള്‍ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചര ദിവസമാക്കാന്‍ ശിപാര്‍ശ; ആഴ്ചയില്‍ 29 മണിക്കൂര്‍ പഠനത്തിനായി നീക്കിവയ്ക്കണം, ശനിയാഴ്ചകളിലും പഠനം വേണമെന്നും നിര്‍ദേശം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സ്‌കൂള്‍ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചര ദിവസമാക്കാന്‍ ശിപാര്‍ശ. നാഷനല്‍ കരിക്കുലം ഫ്രെയിംവര്‍ക് (NCF) തയാറാക്കാന്‍ കേന്ദ്രസര്‍കാര്‍ നിയമിച്ച വിദഗ്ധ സമിതിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ആഴ്ചയില്‍ 29 മണിക്കൂര്‍ പഠനത്തിനായി നീക്കിവയ്ക്കണം, ശനിയാഴ്ചകളിലും പഠനം വേണമെന്നും ശിപാര്‍ശ ചെയ്തു. 

ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പിരീഡുകളുടെ സമയം 40 മിനിറ്റും ഒമ്പതാം ക്ലാസ് മുതലുള്ളത് 50 മിനിറ്റും ആക്കണമെന്നും നിര്‍ദേശിച്ചു. എന്‍സിഎഫ് ഇതിനു മുമ്പ് 2005ലാണ് പരിഷ്‌കരിച്ചത്. അന്ന് ഒരു ദിവസം ആറ് മണിക്കൂര്‍ പഠിപ്പിക്കണമെന്നും ഓരോ പിരീഡിന്റെ സമയ ദൈര്‍ഘ്യം 45 മിനിറ്റ് ആക്കണമെന്നുമായിരുന്നു ശിപാര്‍ശ ചെയ്തത്. 

School | സ്‌കൂള്‍ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചര ദിവസമാക്കാന്‍ ശിപാര്‍ശ; ആഴ്ചയില്‍ 29 മണിക്കൂര്‍ പഠനത്തിനായി നീക്കിവയ്ക്കണം, ശനിയാഴ്ചകളിലും പഠനം വേണമെന്നും നിര്‍ദേശം

എന്നാല്‍ ഇത്തവണ ഇതിന് വിരുദ്ധമായാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഒരു അകാഡമിക വര്‍ഷം 180 ദിവസം വേണമെന്നും പറയുന്നുണ്ട്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുടെ അടിസ്ഥാനമായ രേഖയാണ് എന്‍സിഎഫ് നേരത്തേ ഹയര്‍ സെകന്‍ഡറിക്ക് സയന്‍സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങള്‍ മാത്രം മതിയെന്നും 12-ാം ക്ലാസുകാര്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണ  ബോര്‍ഡ് പരീക്ഷ നടത്താനും സമിത ശിപാര്‍ശ ചെയ്തിരുന്നു. 

Aster mims 04/11/2022
Keywords:  News, National, Delhi, Education, School, Class, Curriculum, Study, Week, Book, Draft curriculum proposes 5.5-day week for schools.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia