മഹാരാഷ്ട്രയില്‍ തുഗ്ലക് ഭരണം! മറാഠി അറിയില്ലെ? എന്നാല്‍ ഓട്ടോ ഓടിക്കേണ്ടെന്ന് ഫദ്‌നാവീസ് സര്‍ക്കാര്‍

 


മുംബൈ: (www.kvartha.com 15.09.2015) മഹാരാഷ്ട്രയില്‍ മറാഠി അറിയാത്തവര്‍ ഓട്ടോ ഓടിക്കേണ്ടെന്ന് ഫദ്‌നാവീസ് സര്‍ക്കാര്‍. ഏറെ വിവാദമായി മാറിയേക്കാവുന്ന തീരുമാനം ഇന്ന് (ചൊവ്വാഴ്ച) ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് കൈകൊണ്ടത്. നവംബര്‍ ഒന്ന് മുതല്‍ മറാഠി പറയാത്തവര്‍ക്ക് ഓട്ടോ പെര്‍മിറ്റ് നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ഫദ്‌നാവീസ് സര്‍ക്കാര്‍.

നവംബര്‍ ഒന്നുമുതല്‍ മറാഠി പറയുന്നവര്‍ക്ക് മാത്രമാകും പെര്‍മിറ്റ് നല്‍കുക മഹാരാഷ്ട്ര ഗതാഗത മന്ത്രി ദിവാകര്‍ റൗത് അറിയിച്ചു.

മുംബൈയില്‍ മാത്രം ആകെ 11 ലക്ഷം പെര്‍മിറ്റുകളാണുള്ളത്. പൂനെ, നാസിക്, ഔറംഗാബാദ്, തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്‍ ചലനമുണ്ടാക്കും.

മുന്‍ കോണ്‍ഗ്രസ് എന്‍.സിപി സര്‍ക്കാരുകള്‍ പെര്‍മിറ്റിനായി മറാഠി നിര്‍ബന്ധമാക്കിയിരുന്നില്ല. 15 വര്‍ഷമെങ്കിലും അപേക്ഷകന്‍ മഹാരാഷ്ട്രയില്‍ താമസിച്ചിരിക്കണമെന്ന ഒറ്റ നിര്‍ബന്ധം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. അതുപോലോരു സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ അപേക്ഷകന് വലിയ പ്രയാസവുമുണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ദേവേന്ദ്ര ഫദ്‌നാവീസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു സര്‍വേ നടത്തിയിരുന്നു. സംസ്ഥാനത്തെ ഓട്ടോ െ്രെഡവര്‍മാരില്‍ 70 ശതമാനം മഹാരാഷ്ട്രക്കാര്‍ അല്ലെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

മഹാരാഷ്ട്രയില്‍ തുഗ്ലക് ഭരണം! മറാഠി അറിയില്ലെ? എന്നാല്‍ ഓട്ടോ ഓടിക്കേണ്ടെന്ന് ഫദ്‌നാവീസ് സര്‍ക്കാര്‍


SUMMARY:
In yet another controversial diktat by the Devendra Fadnavis government, Maharashtra on Tuesday decided it will issue autorickshaw permits to only those people who speak Marathi from November 1 this year.

Keywords: Maharashtra, Tuglak, Devendra Fadnavis, Auto permit,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia