ന്യൂഡല്‍ഹി: (www.kvartha.com 30.05.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താനുള്ള തീരുമാനം മധ്യപ്രദേശ് സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. തന്റെ ജീവിത കഥ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തരുതെന്ന മോഡിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടി.
മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. മധ്യപ്രദേശിന് പുറമെ ഗുജറാത്ത് സര്‍ക്കാരും മോഡിയുടെ ജീവിത കഥ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവിതകഥ പാഠഭാഗമാക്കുന്നത് ശരിയല്ലെന്നു നേരത്തെ മോഡി ട്വീറ്റ് ചെയ്തിരുന്നു. മഹാന്മാരായ പലരുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യ. അതാണ് ഇന്ത്യയുടെ ചരിത്രം. കുട്ടികള്‍ അവരെക്കുറിച്ചാണ് വായിച്ചു പഠിക്കേണ്ടതെന്നും മോഡി ട്വിറ്ററില്‍ കുറിച്ചിരുന്നു.

Keywords : Narendra Modi, Book, Madya Pradesh, National, Twitter, School Text Book, Gujrat, Don't include my life in school text books, says PM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.