മോഡിജിയുടെ മടിയിലിരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല: ഓം പുരി

 


ന്യൂഡല്‍ഹി: (www.kvartha.com 03.06.2016) ബിജെപിയില്‍ ചേരുകയാണെന്ന സൂചന നല്‍കി ബോളീവുഡ് താരം ഓം പുരി. ബിജെപിയില്‍ ചേരുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന തരത്തിലാണ് ഓം പുരി ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

മോഡിജിയുടെ മടിയിലിരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. മറ്റുള്ളവരുടെ മടി നമ്മള്‍ കണ്ടതാണ് ഓം പുരി പറഞ്ഞു. തന്റെ പുതിയ ചിത്രമായ മറാത്ത് വാഡയുടെ പ്രമോഷനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു ഓം പുരി.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയേയും ഇദ്ദേഹം ലക്ഷ്യമിട്ടു. മകനെ പ്രധാനമന്ത്രിയാക്കാമെന്നാണ് സോണിയ ഗാന്ധി വിചാരിക്കുന്നത്. അയാളുടെ പ്രായം, അനുഭവ സമ്പത്ത്, അയാള്‍ പറയുന്നത് എല്ലാം നോക്കൂ. നമ്മള്‍ വിഡ്ഢികളാണോ? വളരെ അനുഭവ സമ്പത്തുള്ളനേതാവാണ് പ്രണബ് മുഖര്‍ജി. നല്ല പാഠങ്ങളുള്ള രാഷ്ടീയക്കാരന്‍. അദ്ദേഹം കോണ്‍ഗ്രസില്‍ ഏറെ കാലമുണ്ടായിരുന്നു. മകനെ പ്രധാനമന്ത്രിയാക്കുന്നതിന് പകരം അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാമായിരുന്നല്ലോ എന്നും ഓം പുരി ചോദിച്ചു.
മോഡിജിയുടെ മടിയിലിരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല: ഓം പുരി

15 വര്‍ഷക്കാലമത്രയും സോണിയ ഗാന്ധി മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ യന്ത്രപ്പാവയാക്കുകയായിരുന്നുവെന്നും ഓം പുരി ആരോപിച്ചു. അദ്ദേഹം മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അത്രയെങ്കിലും ചെയ്യുന്നുണ്ടെന്നും ഓം പുരി പറഞ്ഞു.

SUMMARY: NEW DELHI: Dropping a hint at joining the Bharatiya Janata Party ( BJP), Bollywood actor Om Puri on Wednesday said he had no choice left other than joining the saffron party.

Keywords: National, NEW DELHI, Dropping, Hint, Joining, Bharatiya Janata Party ( BJP), Bollywood, Actor, Om Puri, Wednesday, Choice, Saffron party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia