ബോളീവുഡില്‍ നിന്നും പാക് താരങ്ങളെ പുറത്താക്കണം: സരബ്ജിത്തിന്റെ സഹോദരി

 


ADVERTISEMENT

ബിഖിവിന്ദ്: ബോളീവുഡില്‍ നിന്നും പാക് താരങ്ങളെ പുറത്തക്കണമെന്ന് സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍. പാക് അഭിനേതാക്കളും ഗായകരും ഇന്ത്യയിലെത്തി പണവും പ്രശസ്തിയും സമ്പാദിക്കുകയാണ് ദല്‍ബീര്‍ പറഞ്ഞു.

ഞാനെന്റെ പോരാട്ടം അവസാനിപ്പിക്കുകയില്ല. ഞാന്‍ മുംബൈയിലേയ്ക്ക് പോവുകയാണ്. അവിടെ ഞാന്‍ പുതിയൊരു സമരത്തിന് നേതൃത്വം നല്‍കും. എല്ലാ പാക് പൗരന്മാരേയും ഇന്ത്യയില്‍ നിന്നു പുറത്താക്കാന്‍ നിരാഹാര സമരം നയിക്കും ദല്‍ബീര്‍ വ്യക്തമാക്കി. ഇന്ത്യയിലെത്തി പണവും പ്രശസ്തിയും സമ്പാദിച്ചിട്ടും പാക് താരങ്ങളാരും തന്നെ തനിക്ക് പിന്തുണ നല്‍കിയില്ലെന്ന് ദല്‍ബീര്‍ ആരോപിച്ചു. സരബ്ജിത്തിനുവേണ്ടി ഒരു പാക് താരം പോലും അവരുടെ സര്‍ക്കാരിനോട് സംസാരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

ബോളീവുഡില്‍ നിന്നും പാക് താരങ്ങളെ പുറത്താക്കണം: സരബ്ജിത്തിന്റെ സഹോദരിസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ട് ഒരു അഭിഭാഷകനെ നിയമിക്കാനുള്ള നീക്കം നടത്തുമെന്നും സരബ്ജിത്തിന്റെ കൊലപാതകം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ദല്‍ബീര്‍ അറിയിച്ചു.

SUMMARY: BHIKHIWIND: A day after Sarabjit Singh's funeral, his sister Dalbir Kaur on Saturday took an aggressive posture and targeted "Pakistan actors and singers who come to India and gain popularity and make money".

Keywords: National news, Sarabjit Singh, Funeral, Sister, Dalbir Kaur, Saturday, Aggressive posture, Targeted, Pakistan, Actors, Singers, India, Gain popularity, Make, Money
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia