ശ്രീ ശ്രീ രവിശങ്കറിന്റേയും രാം ദേവിന്റേയും പരിപാടികള്‍ അനുവദിക്കരുത്: മിസ്ത്രി
Apr 9, 2014, 11:33 IST
വഡോദര: ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റേയും യോഗ ഗുരു ബാബ രാംദേവിന്റേയും പരിപാടികള്‍ തിരഞ്ഞെടുപ്പ് വരെ അനുവദിക്കരുതെന്ന് മധുസൂദന്‍ മിസ്ത്രി. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡിയുടെ വഡോദരയിലെ പ്രതിയോഗിയാണ് മിസ്ത്രി. ഇതുസംബന്ധിച്ച് പരാതി മിസ്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി.
ഏപ്രില്‍ 23, 26 തീയതികളിലാണ് വഡോദരയില്‍ ഇരുവരുടേയും പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുവരും മോഡിയെ പിന്തുണയ്ക്കുന്നുവെന്നാണ് മിസ്ത്രിയുടെ ആരോപണം.
ബിജെപിക്ക് വോട്ടുപിടിക്കാന്‍ ഇരുവരും മതപരമായ വേദികള്‍ ഉപയോഗിക്കുന്നു. മോഡിയേയും ഇരുവരും പിന്തുണയ്ക്കുന്നു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന മതസംഘടനകളുടെ പരിപാടികളും തടയണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമേ പരിപാടികള്‍ അനുവദിക്കാവൂ മിസ്ത്രി പറഞ്ഞു.
SUMMARY: Vadodara: The Congress candidate against BJP's prime ministerial candidate Narendra Modi requested the Election Commission of India in Vadadora on Tuesday not to allow events by Art of Living founder Sri Sri Ravishankar and yoga guru Ramdev in Vadodara before Lok Sabha elections.
Keywords: Vadodara, Ramdev, Lok Sabha Poll, Narendra Modi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.