കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉടമക്കൊപ്പം നായയും അറസ്റ്റില്‍

 


ADVERTISEMENT

ഇന്ദോര്‍: (www.kvartha.com 06.05.2021) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉടമക്കൊപ്പം നായയും അറസ്റ്റില്‍. മധ്യപ്രദേശില്‍ ഇന്ദോറിലെ പലേസിയ പ്രദേശത്താണ് സംഭവം. കര്‍ഫ്യൂ ലംഘിച്ച് ഉടമസ്ഥന്‍ നായ്‌ക്കൊപ്പം റോഡിലൂടെ നടന്നുപോകുകയായിരുന്നു. അതേസമയം സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടി. 
Aster_MIMS

ബിസിനസുകാരനായ ഇയാള്‍ നായയെ നടത്തിക്കാന്‍ ഇറങ്ങിയതാണെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഉടമയെയും നായയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടമക്കൊപ്പം നായയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായാണ് വിവരം. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉടമക്കൊപ്പം നായയും അറസ്റ്റില്‍

Keywords:  News, National, COVID-19, Arrest, Arrested, Jail, Police, Dog, Lockdown, Dog arrested with owner for breaking Covid protocol in Indore
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia