കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉടമക്കൊപ്പം നായയും അറസ്റ്റില്‍
May 6, 2021, 12:03 IST
ഇന്ദോര്‍: (www.kvartha.com 06.05.2021) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉടമക്കൊപ്പം നായയും അറസ്റ്റില്‍. മധ്യപ്രദേശില്‍ ഇന്ദോറിലെ പലേസിയ പ്രദേശത്താണ് സംഭവം. കര്‍ഫ്യൂ ലംഘിച്ച് ഉടമസ്ഥന്‍ നായ്‌ക്കൊപ്പം റോഡിലൂടെ നടന്നുപോകുകയായിരുന്നു. അതേസമയം സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടി.
ബിസിനസുകാരനായ ഇയാള്‍ നായയെ നടത്തിക്കാന്‍ ഇറങ്ങിയതാണെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഉടമയെയും നായയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടമക്കൊപ്പം നായയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായാണ് വിവരം. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു.
Keywords: News, National, COVID-19, Arrest, Arrested, Jail, Police, Dog, Lockdown, Dog arrested with owner for breaking Covid protocol in Indore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.