Geyser Explosion | കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച് അപകടം; ഡോക്ടര്‍മാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
Oct 21, 2022, 12:03 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) കുളിമുറിയില്‍ വെള്ളം ചൂടാക്കുന്ന ഗ്യാസ് ഗീസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍മാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഡോക്ടര്‍ നിസാറുദ്ദീനും (26) അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ ഉമ മൊഹിമീന്‍ സൈമ (22) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 9.30 മണിയോടെ ലംഗര്‍ ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖാദര്‍ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസര്‍ ഷോര്‍ട് സര്‍ക്യൂട് മൂലമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Hyderabad, News, National, Accident, Explosions, Police, Doctor, Doctor couple dies due to geyser explosion.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

