ചെന്നൈ: വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി. കഴിഞ്ഞ നവംബറില്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനേയും ഫെബ്രുവരി ഒന്‍പതിന് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനേയും തൂക്കിലേറ്റിയ പശ്ചാത്തലത്തിലാണ് കരുണാനിധിയുടെ ആവശ്യം. കൂടാതെ കര്‍ണാടക സ്വദേശികളായ നാലുപേരുടെ വധശിക്ഷ ഉടനെ നടപ്പിലാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് കരുണാനിധി ഈ ആവശ്യം ഉന്നയിച്ചത്.
വധശിക്ഷ ഇപ്പോള്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് തടയേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. നിയമപുസ്തകത്തില്‍ നിന്നും വധശിക്ഷ ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രവും നിയമവിദഗ്ധരും ഗൗരവമായി ആലോചിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന രണ്ട് വധശിക്ഷയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.
SUMMERY: Chennai: DMK chief M Karunanidhi has appealed for the death penalty to be abolished. Earlier this month, Afzal Guru from Kashmir was hanged for his role in 2001's deadly attack on Parliament. In November, Pakistani terrorist Ajmal Kasab was executed for the 26/11 strikes in Mumbai in which 166 people were killed.
Keywords: National news, Chennai, DMK chief, M Karunanidhi, Appealed, Death penalty, Abolished, Afzal Guru, Kashmir, 2001, Attack on Parliament

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.