Belief | വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യം; ക്ഷേത്രത്തില്‍ സ്ഥാപിച്ച് പ്രാര്‍ത്ഥന!


● സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തിലാണ് ഉരുളക്കിഴങ്ങ് സ്ഥാപിച്ചത്.
● നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാന്‍ ക്ഷേത്രത്തിലേക്കെത്തുന്നത്.
● കര്‍ഷകനായ രാം പ്രകാശിനാണ് വിളവെടുക്കുന്നതിനിടെ ഈ ഉരുളക്കിഴങ്ങ് ലഭിച്ചത്.
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ സംഭാലില്‍ കണ്ടെത്തിയ വിചിത്ര രൂപത്തിലുള്ള ഉരുളക്കിഴങ്ങിനെ ആരാധിച്ച് ആളുകള്‍. ബറേലിയിലെ കൈമ ഗ്രാമത്തിലെ വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിനെയാണ് ദൈവരൂപത്തിന്റെ സാദൃശ്യം തോന്നുന്നുവെന്ന കാരണത്താല്‍ സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ഇതോടെ പ്രാര്‍ത്ഥനയുമായി നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാന്‍ ക്ഷേത്രത്തിലേക്കെത്തുന്നത്.
പ്രദേശത്തെ കര്‍ഷകനായ രാം പ്രകാശ് എന്നയാള്‍ക്കാണ് പാടത്ത് വിളവെടുക്കുന്നതിനിടെ സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് ലഭിച്ചത്. അദ്ദേഹം തിങ്കളാഴ്ച തുളസി മാനസ് ക്ഷേത്രത്തിലേക്ക് ഈ ഉരുളക്കിഴങ്ങ് കൊണ്ടുപോയി. ക്ഷേത്ര പുരോഹിതന്‍ ശങ്കര്‍ ലാല്‍ പരിശോധിച്ച ശേഷം ഉരുളക്കിഴങ്ങ് ശ്രീരാമ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ അര്‍പ്പിക്കുകയായിരുന്നു.
ഭഗവാന്‍ കല്‍ക്കി സംഭാലില്‍ അവതരിക്കാന്‍ പോകുന്നതിന്റെ അടയാളമാണ് ഇതെന്നും ഹോളി വളരെ സന്തോഷത്തോടെ ആഘോഷിക്കുമെന്നും ശങ്കര്‍ ലാല്‍ പറഞ്ഞു. സംഭാലിലെ സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.
സംഭാലിലെ 68 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ വന്‍ഷ് ഗോപാല്‍ തീര്‍ത്ഥ ക്ഷേത്രത്തിന് സമീപം ഏകാദശി ദിനത്തിലാണ് ഇത് കണ്ടെത്തിയതെന്നും ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ വ്യക്തമായ രൂപങ്ങളുണ്ടെന്നും ഭക്തര്‍ പറയുന്നു. വിഷ്ണുവിന്റെ അവതാരങ്ങളായ കൂര്‍മം, മത്സ്യം, വരാഹം എന്നിവയുടെയും പാമ്പിന്റെയും രൂപമാണ് ഉരുളക്കിഴങ്ങിനെന്നാണ് ഭക്തര്‍ പറയുന്നത്. തിങ്കളാഴ്ച വാര്‍ത്ത പ്രചരിച്ചതോടെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ വന്‍ ഒഴുക്കാണ്.
ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Potato with divine resemblances found in Uttar Pradesh has been placed in a temple for worship. Devotees believe it has forms of Vishnu's incarnations, drawing large crowds to the Tulsi Manas Temple in Sambhal.
#DivinePotato #UttarPradesh #Miracle #TempleWorship #ReligiousBeliefs #SpiritualNews