നോട്ടയ്ക്ക് വോട്ട് ചെയ്താല്‍ അയോഗ്യരാക്കും; ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 01.08.2017) നോട്ടയ്ക്ക് വോട്ട് ചെയ്യുന്ന എം.എല്‍.എമാരെ അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ്. ഇപ്രാവശ്യത്തെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന ബാലറ്റ് പേപ്പറില്‍ നോട്ടയും ഉള്‍പ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഇരുപത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാനായി ഗുജറാത്ത് നിയമസഭയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ മല്‍സരിച്ചവര്‍ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

നോട്ടയ്ക്ക് വോട്ട് ചെയ്താല്‍ അയോഗ്യരാക്കും; ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ്

ഗുജറാത്തിലെ 182 എം.എല്‍.എമാരാണ് വോട്ട് രേഖപ്പെടുത്തുക. ആഗസ്റ്റ് എട്ടിനാണ് തിരഞ്ഞെടുപ്പ്.

മൂന്ന് സീറ്റുകളിലേയ്ക്കായി നാല് പേരാണ് മല്‍സരിക്കുക. ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുന്‍ കോണ്‍ഗ്രസ് എം.പി ബല്‍ വന്ത് സിംഗ് രാജ്പുത് എന്നിവരാണ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറ്ഇ അഹമ്മദ് പട്ടേലും ഇവര്‍ക്കൊപ്പം മല്‍സര രംഗത്തുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Congress today was up in arms in the Rajya Sabha after the Secretary of Gujarat Assembly, DM Patel, announced that the "None Of The Above" (NOTA) option will be available to all MLAs casting their ballot in the upcoming August 8 polls in Gujarat.

Keywords: National, Politics, Congress
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia