ADVERTISEMENT
ന്യൂഡല്‍ഹി: പുതിയ വിവാദത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത്. ആര്.എസ്.എസിനെ രാവണനോട് താരതമ്യം ചെയ്താണ് ദിഗ് വിജയ് സിംഗ് വിവാദത്തിന് തിരികൊളുത്തിയത്. കൗശാംബിയിലെ എ.എ.പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേയാണ് ദിഗ് വിജയ് സിംഗ് ബിജെപിക്കും ആര്.എസ്.എസിനുമെതിരെ ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ബിജെപിയും സംഘ് പ്രവര്‍ത്തകരും നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പതിവ് പോലെ ആക്രമണവുമായി ബന്ധമില്ലെന്ന് പറഞ്ഞ് ബിജെപി കൈകഴുകി. അതവരുടെ നയത്തിന്റെ ഭാഗമാണ് ദിഗ് വിജയ് സിംഗ് പറഞ്ഞു.
സംഘ് പരിവാറിന് 150ഓളം സംഘടനകളുണ്ട്. ഒരു കൈകൊണ്ട് തല്ലും മറുകൈകൊണ്ട് തടവും. ഇരട്ട മുഖമുള്ള പാര്‍ട്ടി. രാമായണത്തിലെ 10 മുഖമുള്ള കഥാപാത്രത്തെയാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത് ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: In comments that could stoke a fresh controversy, Congress leader Digvijay Singh has likened RSS to mythological demon king Ravana while slamming BJP and the Sangh over yesterday's attack on AAP office in Ghaziabad
Keywords: Digvijay Singh, RSS, Ravana, Congress, BJP

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.