SWISS-TOWER 24/07/2023

ദുബൈയില്‍ അറസ്റ്റിലായ മകനെ മോചിപ്പിക്കാന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ല: തരൂര്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: ദുബൈയില്‍ അറസ്റ്റിലായ മകനെ മോചിപ്പിക്കാന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു തരൂര്‍. തെളിവുണ്ടെങ്കില്‍ സ്വാമി ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയില്‍ അറസ്റ്റിലായ മകനെ മോചിപ്പിക്കാന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ല: തരൂര്‍
പദവി ദുരുപയോഗം ചെയ്ത മന്ത്രിയാരാണെന്ന് സ്വാമി വെളിപ്പെടുത്തിയില്ലെങ്കിലും ട്വിറ്ററിലൂടെ ആരോപണം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തരൂര്‍ മറുപടിയുമായി രംഗത്ത് വരികയായിരുന്നു.
എന്നാല്‍ താന്‍ ആരുടേയും പേര് വെളിപ്പെടുത്തിയില്ലെന്നും കുറ്റബോധം കൊണ്ടാണ് തരൂര്‍ പ്രതികരിച്ചതെന്നും സുബ്രഹ്മണ്യം സ്വാമി തിരിച്ചടിച്ചു. മൂന്ന് മാസം മുന്‍പാണ് സംഭവം നടന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുഎഇയില്‍ അറസ്റ്റിലായ തരൂരിന്റെ മകന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് സ്വാമിയുടെ മറ്റൊരു ആരോപണം.
Keywords: National, Shashi Taroor, UAE, Arrest, BJP, Subrahmanyam Swamy, Twitter,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia