ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അയച്ച കത്തിന് നല്‍കിയ മറുപടി പ്രതീക്ഷിച്ച രീതിയില്‍ അല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ആശങ്ക മനസിലാക്കി തമിഴ്‌നാട് സഹകരിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് കേരളം ഉറപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്രം തുടര്‍ന്നും വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ഡാം നിര്‍മ്മിക്കുക, ജലനിരപ്പ് 120 അടിയായി താഴ്ത്തുക എന്നിവയാണ് കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുള്ള ആവശ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Keywords: Mullaperiyar Dam, Oommen Chandy, Jayalalitha, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.