നോട്ട് അസാധുവാക്കല്‍: കേന്ദ്രത്തിന് തിരിച്ചടി; കേസുകള്‍ സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി
Nov 23, 2016, 14:30 IST
ന്യൂഡല്‍ഹി: (www.kvartha.com 23.11.2016) നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നോട്ട് അസാധുവാക്കലും നിയന്ത്രണങ്ങളും ജനങ്ങളെ പിഴിയുന്നതിന് തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും തെരുവുകളില്‍ കലാപങ്ങള്‍ കാണേണ്ടിവരുമെന്നുവരെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ അടക്കമുള്ളവയില്‍ ഉള്ള ഹര്‍ജികളുമായി ബന്ധപ്പെട്ടവര്‍ക്ക് മുന്നോട്ടുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Keywords : New Delhi, Central Government, Supreme Court of India, National, Demonetisation: SC refuses to stay proceedings, to transfer all HC cases to one court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.