Injured | 'നായ ആക്രമിക്കാനെത്തി'; മൂന്നാം നിലയില്‍ നിന്ന് വീണ് ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്

 


ഹൈദരാബാദ്: (www.kvartha.com) മൂന്നാം നിലയില്‍ നിന്ന് വീണ് ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്. നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടര്‍ന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. 

മണികൊണ്ടയിലെ പഞ്ചവടി കോളനിയില്‍ കിടക്ക ഡെലിവര്‍ ചെയ്യാനെത്തിയ ആമസോണ്‍ ഡെലിവറി ബോയ്ക്കാണ് പരുക്കേറ്റത്. വീട്ടിലേക്കെത്തിയ യുവാവിന് നേരെ വളര്‍ത്തുനായ കുരച്ചുചാടുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Injured | 'നായ ആക്രമിക്കാനെത്തി'; മൂന്നാം നിലയില്‍ നിന്ന് വീണ് ഡെലിവറി ബോയ്ക്ക് ഗുരുതര പരുക്ക്

Keywords: News, National, Building, Dog, Attack, Delivery boy, Injured, Delivery boy injued after falling from building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia