ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു
Oct 6, 2021, 17:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 06.10.2021) ഡെല്‍ഹിയില്‍ ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സുശില (36), മോഹന്‍ (7), മാന്‍സി (7) എന്നിവരാണ് മരിച്ചത്. ഉറങ്ങി കിടക്കുന്നതിനിടയിലാണ് അപകടം. സുശിലയുടെ മൂത്തമകള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടയിലാണ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
അപകടമുണ്ടായപ്പോള്‍ തന്നെ മൂത്തമകള്‍ ഓടി രക്ഷപ്പെട്ടു. 40 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇളയ കുട്ടികള്‍ ഉറങ്ങി കിടന്നതിനാല്‍ രക്ഷപ്പെടാനായില്ല. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂത്തമകള്‍ ഒഴികെ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സംഭവസമയത്ത് സുശീലയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.
Keywords: New Delhi, News, National, Accident, Death, hospital, Treatment, Delhi: Woman, her two children die in LPG cylinder blast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

