ഡെല്‍ഹി കലാപം; പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.03.2020) ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍. പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചെന്നും കലാപത്തിന് സാമ്പത്തിക സഹായം നല്‍കിയെന്നുമുള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റിലായ പ്രതികളെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

ഡെല്‍ഹി കലാപം; പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍

Keywords:  New Delhi, News, National, Violence, Arrest, Arrested, Police, Court, Delhi Violence; Popular Front of India’s Delhi Chief, Secretary Arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia