SWISS-TOWER 24/07/2023

പൗരത്വ ഭേദഗതി നിയമം; സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി, 200 പേര്‍ക്ക് പരിക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com 26.02.2020) ഡെല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തിന് ശമനമില്ല. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ബ്രിജ്പുരിയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധിയാണ്. ബ്രഹംപുരി-മുസ്തഫബാദ് പ്രദേശത്ത് ഇപ്പോഴും കല്ലേറ് തുടരുകയാണ്. 

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മിഷണറായി എസ് എന്‍ ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ചു. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 

പൗരത്വ ഭേദഗതി നിയമം; സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി, 200 പേര്‍ക്ക് പരിക്ക്
സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹരജിയില്‍ അര്‍ധരാത്രിയാണ് കോടതി വാദം കേട്ടത്. പൊതുപ്രവര്‍ത്തകനായ രാഹുല്‍ റോയ് നല്‍കിയ ഹരജിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കോടതി വാദം കേട്ടത്. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെല്‍ഹി പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

Keywords:  New Delhi, News, National, Violence, Injured, Death, attack, Treatment, Police, Court, Report, Delhi Violence Over CAA Protest
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia