ഡെല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകളും കോളജുകളും അടുത്ത ആഴ്ച മുതല്‍, 100 ശതമാനം ജോലിക്കാരെ ഉള്‍പെടുത്തി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാം

 


ന്യൂഡെല്‍ഹി: (www.kvartha.com 04.02.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി ഡെല്‍ഹി സര്‍കാര്‍. സ്‌കൂളുകളും കോളജുകളും അടുത്ത ആഴ്ച തുറക്കും. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നഴ്‌സറി മുതല്‍ എട്ട് വരെ ക്ലാസുകള്‍ ഫെബ്രുവരി 14നും ആരംഭിക്കും.

വാക്‌സിന്‍ സ്വീകരിച്ച അധ്യാപകരെ മാത്രമേ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കൂവെന്ന് ഡെല്‍ഹി മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. 100 ശതമാനം ജോലിക്കാരെ ഉള്‍പെടുത്തി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഒറ്റയ്ക്ക് കാര്‍ ഓടിച്ച് പോകുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ട്യൂഷന്‍ സെന്റര്‍, ജിം, സ്വിമിങ് പൂള്‍, സ്പാ എന്നിവയും അടുത്ത ആഴ്ച തുറക്കുമെന്നും സര്‍കാര്‍ അറിയിച്ചു.

ഡെല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകളും കോളജുകളും അടുത്ത ആഴ്ച മുതല്‍, 100 ശതമാനം ജോലിക്കാരെ ഉള്‍പെടുത്തി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാം

അതേസമയം രാത്രി 11 മുതല്‍ പുലര്‍ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ ഉണ്ടായിരിക്കും. 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തും. ജനുവരി 21 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കാലയളവില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ 50% കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും 10 ശതമാനത്തില്‍ താഴെയെത്തി.

Keywords:  New Delhi, News, National, School, COVID-19, Teachers, Vaccine, Government, Delhi schools, gyms to reopen from Monday, 100% staff in govt offices.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia