കേജരിവാള്‍ അമിത് ഷായ്ക്കും മോഡിക്കും നന്ദി പറയണം! എന്തുകൊണ്ട്?

 


ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) ചരിത്ര വിജയത്തിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ നന്ദിപറയേണ്ടത് രണ്ട് പേരോടാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രാമലക്ഷ്മണന്മാരായ അമിത് ഷായോടും മോഡിയോടും. അവരോട് കേജരിവാള്‍ നന്ദിപറയാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.

1. ദുര്‍ബലരെ ഉപദ്രവിക്കുന്ന തന്ത്രങ്ങള്‍ എല്ലായിടത്തും വിലപ്പോകില്ല

കേജരിവാള്‍ അമിത് ഷായ്ക്കും മോഡിക്കും നന്ദി പറയണം! എന്തുകൊണ്ട്?ദുര്‍ബലരെ ഉപദ്രവിച്ചും അപവാദം പറഞ്ഞ് പരത്തിയും വിജയം സ്വന്തമാക്കുന്ന അമിത് ഷായുടെ പദ്ധതി ഡല്‍ഹിയില്‍ വിലപ്പോയില്ല. ആം ആദ്മിയെ തകര്‍ക്കാന്‍ ആവുന്നതെല്ലാം ഷാ ചെയ്തു. ലോക്‌സഭ പ്രചാരണത്തോട് കിടപിടിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍, ആം ആദ്മിയുടെ പോരായ്മകളെ ചൂഷണം ചെയ്യല്‍, കോടികള്‍ മുടക്കി പരസ്യങ്ങളും പ്രചാരണ പോസ്റ്ററുകളും. ഹരിയാനയിലും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എല്ലാം ഇതൊക്കെതന്നെയായിരുന്നു അവര്‍ ചെയ്തത്. എന്നാല്‍ അവിടെയെല്ലാം ദുര്‍ബലരായ കോണ്‍ഗ്രസായിരുന്നു എതിര്‍പക്ഷത്ത്. കോണ്‍ഗ്രസിനേക്കാള്‍ ശക്തരായിരുന്നു ഡല്‍ഹിയില്‍ എ.എ.പി. എ.എ.പിയോട് ഏറ്റുമുട്ടിയ ഷാമോഡി ബുള്‍ഡോസര്‍ തകര്‍ന്നുപോയ കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്.

2. വര്‍ഗീയതയുടെ പേരില്‍ വോട്ടുകളെ വിഘടിപ്പിക്കാന്‍ ശ്രമിച്ചത് വിലപ്പോയില്ല

ഉത്തര്‍പ്രദേശില്‍ ബിജെപി എടുത്ത അടവുനയങ്ങളില്‍ പ്രധാനം വര്‍ഗീയതയായിരുന്നു. ഹിന്ദുവോട്ടുകള്‍ ലഭിക്കാനായി പരമാവധി വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകള്‍ നടത്തി വര്‍ഗീയ നേതാക്കളെ രംഗത്തിറക്കി. യുപി തൂത്തുവാരി. എന്നാല്‍ ഈ അടവ് ഡല്‍ഹിയില്‍ ഏറ്റില്ല. അടുത്തിടെ വര്‍ഗീയ കലാപം നടന്ന ത്രിലോക് പുരിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജു ഡിങ്കനാണ് വന്‍ ഭൂരിപക്ഷത്തിന്റെ വോട്ടുകളോടെ വിജയിച്ചത്. ബിജെപിയുടെ കിരണ്‍ വൈദ്യയായിരുന്നു രാജുവിന്റെ എതിര്‍സ്ഥാനാര്‍ത്ഥി.

3. വിഷം ചീറ്റുന്ന പ്രധാനമന്ത്രിയെ ആരും ഇഷ്ടപ്പെടുന്നില്ല

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും അരവിന്ദ് കേജരിവാളിനെ ശത്രുവായി പ്രഖ്യാപിച്ചു. അദ്ദേഹത്തിനെതിരെ വിഷം ചീറ്റി. നക്‌സലെന്നും അരാജകവാദിയെന്നും വിളിച്ചു. ഡല്‍ഹിയില്‍ എന്നെ ഭയക്കുന്ന മുഖ്യമന്ത്രി വരണമെന്ന് പറഞ്ഞു. മോഡിയുടെ ദാര്‍ഷ്ട്യം ഡല്‍ഹിക്കാരുടെ അടുത്ത് വിലപ്പോയില്ല.

4. സംസ്ഥാന നേതാക്കളെ അവഗണിച്ച് കിരണ്‍ ബേദിയെ ഇറക്കുമതി ചെയ്തു

എന്തുകൊണ്ടും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാകാന്‍ യോഗ്യതയുള്ളവരായിരുന്നു സംസ്ഥാന നേതാക്കളായ ഡോ ഹര്‍ഷ വര്‍ദ്ധനും ജഗദീഷ് മുഖിയും വീജേന്ദര്‍ ഗുപ്തയും വിജയ് ഗോയലും സതീഷ് ഉപാദ്ധ്യായയും. എന്നാല്‍ ഇവരെ മറികടന്ന് കിരണ്‍ബേദിയെ ഇറക്കുമതി ചെയ്തതും അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രതിഷ്ഠിച്ചതും ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഇതിന്റെ ഫലം കൊയ്തതാകട്ടെ ആം ആദ്മി പാര്‍ട്ടിയും

SUMMARY: The AAP's sweep has broken the myth of the BJP's invincibility under the Narendra Modi-Amit Shah duo. It seems that Modi and Shah know only one way to win elections: bulldozing opponents. Their tactics are akin to a college bully who uses various tricks to intimidate opponents.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia