Injured | വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; പൊലീസുകാരന് പരുക്ക്; ഡ്രൈവര്‍ പിടിയില്‍

 


ന്യൂഡെല്‍ഹി: (KVARTHA) അമിത വേഗതയിലെത്തിയ കാറിടിച്ച് പൊലീസ് കോണ്‍സ്റ്റബിളിന് പരുക്ക്. വാഹന പരിശോധനക്കിടെയാണ് എസ് യു വി പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഡെല്‍ഹിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പൈാലീസ് പറയുന്നത്: കാണാട്ട് പ്ലേസ് മാര്‍കറ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് കോണ്‍സ്റ്റബിള്‍. അതിനിടെയാണ് അമിത വേഗതയിലെത്തിയ കാര്‍ പൊലീസുകാരനെ ഇടിച്ച് ബാരികേഡുകള്‍ മറികടന്ന് മുന്നോട്ടുപോയത്. സംഭവത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് മുകളിലേക്ക് എടുത്തെറിയപ്പെട്ട ശേഷമാണ് കോണ്‍സ്റ്റബിള്‍ റോഡില്‍ വീണത്. 

Injured | വാഹന പരിശോധനയ്ക്കിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; പൊലീസുകാരന് പരുക്ക്; ഡ്രൈവര്‍ പിടിയില്‍

പൊലീസുകാരനെ ഇടിച്ചിട്ട ശേഷം മറ്റൊരു വണ്ടിയില്‍ കൂടി ഇടിച്ച ശേഷം കാറിലുണ്ടായിരുന്നവര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ കാറിനെ പിന്തുടരുകയും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അപകടത്തിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. 

അതേസമയം പരുക്കേറ്റ കോണ്‍സ്റ്റബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. 

Keywords: New Delhi, News, National, National News, Traffic Police, Hospital, Delhi Police, Car, Accident, Vehicle, Police constable, Social Media, CCTV, Camera, Road, Road Accident, Checking, Delhi Police constable hit by car while checking another vehicle.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia