ലൈംഗീക തൊഴിലാളികളെ അതിദാരുണമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Dec 10, 2016, 17:39 IST
ന്യൂഡല്‍ഹി: (www.kvartha.com 10.12.2016) ഡല്‍ഹിയിലെ മുനിര്‍ക്കയില്‍ രണ്ട് ലൈംഗീക തൊഴിലാളികളെ അതിദാരുണമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ ഡല്‍ഹി പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. നവംബര്‍ 18നും നവംബര്‍ 25നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നൂറ് മീറ്റര്‍ അകലത്തിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒരു സ്ത്രീയും അവരുടെ പുരുഷ കൂട്ടാളിയുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണിവര്‍ അറസ്റ്റിലാകുന്നത്.
നേപ്പാളില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊലപാതകങ്ങളില്‍ പങ്കുണ്ട്. ഇവരെ പിടികൂടാനായി പോലീസ് യുപിയിലും ബീഹാറിലും തമ്പടിക്കുകയാണ്. നേപ്പാളിലേയ്ക്ക് പ്രതികള്‍ കടക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലാണ് പോലീസ് തമ്പടിക്കുന്നത്.
ജോയിന്റ് പോലീസ് കമ്മീഷണര്‍ ആര്‍പി ഉപാദ്ധ്യായ അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
കൊല്ലപ്പെട്ട രണ്ട് ലൈംഗീക തൊഴിലാളികളും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്ക് ഇടപാടുകാരെ കണ്ടെത്തി നല്‍കുന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ക്കും കൊലപാതകവുമായി ബന്ധമുണ്ട്.
SUMMARY: Delhi Police claimed to have solved the gruesome murder cases of two women whose mutilated bodies were found within a distance of 100 metres in south Delhi’s Munirka on November 18 and November 25.
Keywords: National, Delhi police, Murders
നൂറ് മീറ്റര്‍ അകലത്തിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒരു സ്ത്രീയും അവരുടെ പുരുഷ കൂട്ടാളിയുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണിവര്‍ അറസ്റ്റിലാകുന്നത്.
ജോയിന്റ് പോലീസ് കമ്മീഷണര്‍ ആര്‍പി ഉപാദ്ധ്യായ അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
കൊല്ലപ്പെട്ട രണ്ട് ലൈംഗീക തൊഴിലാളികളും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്ക് ഇടപാടുകാരെ കണ്ടെത്തി നല്‍കുന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ക്കും കൊലപാതകവുമായി ബന്ധമുണ്ട്.
SUMMARY: Delhi Police claimed to have solved the gruesome murder cases of two women whose mutilated bodies were found within a distance of 100 metres in south Delhi’s Munirka on November 18 and November 25.
Keywords: National, Delhi police, Murders
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.