Haryana Violence | ഹരിയാനയില്‍ സംഘര്‍ഷം: യുപിയിലും ഡെല്‍ഹിയിലും ജാഗ്രത മുന്നറിയിപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഹരിയാന നൂഹിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ യുപിയിലും ഡെല്‍ഹിയിലും ജാഗ്രത മുന്നറിയിപ്പ് നല്‍കി. നൂഹുമായി അതിര്‍ത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാര്‍സന നഗരങ്ങളിലാണ് യുപിയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ സംസ്ഥാനത്തെ 11ഓളം ജില്ലകള്‍ക്കും ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
Aster mims 04/11/2022

സഹാരന്‍പൂര്‍, ഷാമില്‍, ബാഗപാട്ട്, ഗൗതം ബുദ്ധ നഗര്‍, അലിഗഢ്, മഥുര, ആഗ്ര, ഫിറോസബാദ്, മീററ്റ്, ഹാപുര്‍, മുസഫര്‍നഗര്‍ തുടങ്ങിയ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതില്‍ മഥുരയും അലിഗഢുമാണ് പ്രശ്‌നബാധിതമായ പ്രദേശമെന്ന് എഡിജി രാജീവ് കൃഷ്ണ വ്യക്തമാക്കി. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ഡെല്‍ഹിയിലെ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Haryana Violence | ഹരിയാനയില്‍ സംഘര്‍ഷം: യുപിയിലും ഡെല്‍ഹിയിലും ജാഗ്രത മുന്നറിയിപ്പ്

അതേസമയം ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹ്, സോഹ്ന ജില്ലകളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമില്‍ പള്ളി ആക്രമിച്ച് തീയിട്ട ജനക്കൂട്ടം ഇമാമിനെ കൊലപ്പെടുത്തിയെന്ന റിപോര്‍ട് പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബാദ്ഷാപൂരില്‍ കടകള്‍ തീയിട്ട് നശിപ്പിച്ചു. 'ജയ് ശ്രീറാം' വിളിച്ചെത്തിയവര്‍ കടകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നൂഹ് ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

Keywords: Delhi, News, National, New Delhi, Alert, Nuh, Violence, Delhi On Alert As Violence Spread To NCR From Nuh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script