SWISS-TOWER 24/07/2023

Electrocuted | ട്രെഡ് മിലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വ്യായാമശാലയിലെ ട്രെഡ് മിലില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സാക്ഷന്‍ പൃതി (24) ആണ് മരിച്ചത്. നോര്‍ത് വെസ്റ്റ് ഡെല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ വ്യായാമശാലയിലാണ് സംഭവം.

ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ട്രെഡ് മിലില്‍ ഓടാനായി കയറിയ ഉടനെ യുവാവ് ഷോകേറ്റ് വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്. യുവാവിനെ ഉടന്‍ സമീപത്തുള്ള ബി എസ് എ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 
Aster mims 04/11/2022

Electrocuted | ട്രെഡ് മിലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തി കേസെടുത്തത്. സംഭവത്തില്‍ ജിംനേഷ്യം മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും കേസെടുത്ത പൊലീസ് മാനേജരെ കസ്റ്റഡിയിലെടുത്തു. 

Keywords: New Delhi, News, National, Electrocuted, Electrocution, Treadmill, Gym, Delhi: Man Dies Of Electrocution While Using Treadmill In Gym.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia