ഡല്‍ഹിയിലെ ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ട ക്യാബിനുകള്‍ നല്‍കുന്നു
Jan 2, 2014, 15:00 IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭവനരഹിതരായ ആയിരക്കണക്കിനാളുകള്‍ക്ക് രാത്രികാലങ്ങള്‍ ചിലവഴിക്കാന്‍ പോര്‍ട്ട ക്യാബിനുകള്‍ നല്‍കുമെന്ന് അരവിന്ദ് കേജരിവാള്‍ അറിയിച്ചു. കടുത്ത തണുപ്പില്‍ കഷ്ടപ്പെടുന്ന ഭവനരഹിതര്‍ക്ക് സര്‍ക്കാര്‍ തീരുമാനം ഏറെ ആശ്വാസകരമാകും. നിലവില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ടെന്റുകളിലാണ് തെരുവിന്റെ മക്കള്‍ കഴിയുന്നത്. ഇതിന് പകരം പോര്‍ട്ട ക്യാബിനുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ രാത്രികളില്‍ പരിശോധനയ്ക്ക് എത്തുമെന്നും കേജരിവാള്‍ അറിയിച്ചു. രാത്രികേന്ദ്രങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളെക്കുറിച്ച് പട്ടിക തയ്യാറാക്കി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി നാലാം തീയതി രാവിലെ പട്ടിക സമര്‍പ്പിക്കാനാണ് ആവശ്യം.
നിലവില്‍ നിരവധി സര്‍ക്കാര്‍ അഭയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ടെന്റുകളിലാണ് ജനങ്ങള്‍ കഴിയുന്നത്. കനത്ത തണുപ്പ്കാറ്റിനെ പ്രതിരോധിക്കാന്‍ ഇത്തരം ടെന്റുകള്‍ക്ക് കഴിയില്ലെന്നും കേജരിവാള്‍ വ്യക്തമാക്കി.
SUMMARY: New Delhi: Coming to the rescue of homeless people who have been spending nights amidst biting cold in the open in the national capital, the Delhi government on Wednesday announced that it will provide porta cabins to such people.
Keywords: Delhi, Night shelters, Porta cabins, Homeless, Arvind Kejriwal, Aam Aadmi Party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.