വിവാഹപൂര്‍വ ലൈംഗിക ബന്ധം: പെണ്‍കുട്ടികളെ ജീവനോടെ കത്തിക്കണം; വിവാദം പുകയുന്നു
Sep 15, 2013, 14:55 IST
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാതെ ലൈംഗികതയില്‍ ഏര്‍പെടുന്ന പെണ്‍കുട്ടികളെ ജീവനോടെ കത്തിക്കണമെന്ന ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകന്റെ പ്ര്‌സ്താവന വിവാദമാകുന്നു. വിവാഹ ബന്ധത്തിന് മുമ്പ് ലൈംഗികതയില്‍ ഏര്‍പെടുകയും രാത്രിയില്‍ കാമുകനൊപ്പം കറങ്ങുന്നത് സ്വന്തം മകളാണെങ്കില്‍ പോലും ജീവനോടെ കത്തിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരില്‍ ഒരാളായ എ.പി സിംഗിന്റെ പ്രസ്താവന.
എന്റെ മകളാണ് ഇത്തരത്തില്‍ അഴിഞ്ഞാടി നടക്കുന്നതെങ്കില്‍ മകളെ താന്‍ ജീവനോടെ കത്തിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എല്ലാ മാതാപിതാക്കളും ഇത്തരത്തില്‍ തന്നെ ചിന്തിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഓരോ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വധിശിക്ഷയ്ക്ക് വിധിച്ചതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ വിവാദ പ്രസ്താവന നടത്തിയത്. അതേസമയം അഭിഭാഷകനെതിരെ വിവിധ സംഘടനകളും ഡല്‍ഹി ബാര്‍ കൗണ്‍സിലും രംഗത്തുവന്നു. അഭിഭാഷകനെതിരെ പരാതി എഴുതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് ബാര്‍ കൗണ്‍സില്‍ സെക്രട്ടറി മുരാരി തിവാരി പറഞ്ഞു.
SUMMARY: New Delhi: In a shocking display of the decayed mentality of Indian society, AP Singh, the defence lawyer in the Delhi gang-rape case said he would have burnt his daughter alive if she was ever involved in love affairs or indulged in premarital sex.
Keywords : New Delhi, Daughters, Case, Molestation, Killed, National, VP Singh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
എന്റെ മകളാണ് ഇത്തരത്തില്‍ അഴിഞ്ഞാടി നടക്കുന്നതെങ്കില്‍ മകളെ താന്‍ ജീവനോടെ കത്തിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എല്ലാ മാതാപിതാക്കളും ഇത്തരത്തില്‍ തന്നെ ചിന്തിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഓരോ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.
A.P Singh |
SUMMARY: New Delhi: In a shocking display of the decayed mentality of Indian society, AP Singh, the defence lawyer in the Delhi gang-rape case said he would have burnt his daughter alive if she was ever involved in love affairs or indulged in premarital sex.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.