കേജരിവാള്‍ സൂനാമിയെ അതിജീവിച്ച ആ മൂന്ന് പേര്‍!

 


ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) ഡല്‍ഹിയിലെ വന്‍ മരങ്ങളെ കടപുഴക്കിയ കേജരിവാള്‍ സൂനാമിയെ അതിജീവിച്ചവര്‍ 3 പേരാണ്. ബിജെപി സ്ഥാനാര്‍ത്ഥികളായ ജഗദീഷ് പ്രഥാന്‍ (മുസ്തഫാബാദ്), വീജേന്ദര്‍ കുമാര്‍ (രോഹിണി), ഓം പ്രകാശ് ശര്‍മ്മ (വിശ്വാസ് നഗര്‍) എന്നിവരാണ് ഭാഗ്യശാലികളായ ആ മൂന്ന് പേര്‍.

രോഹിണിയിലും വിശ്വാസ് നഗറിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു.

ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വെച്ചുനോക്കിയാല്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയാണ്. പ്രഥാന്റെ ഭൂരിപക്ഷം 6031ഉം കുമാറിന്റെ ഭൂരിപക്ഷം 10,158ഉമാണ്.

ബാക്കിയുള്ള 67 സ്ഥാനാര്‍ഥികളും ദയനീയമായി പരാജയപ്പെട്ടു. ഉജ്ജ്വലമായ രണ്ടാം വരവാണ് ആം ആദ്മി നടത്തിയിരിക്കുന്നത്. ഫെബ്രുവരി 14, വാലന്റൈന്‍ ദിനത്തിലാണ് ആം ആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
കേജരിവാള്‍ സൂനാമിയെ അതിജീവിച്ച ആ മൂന്ന് പേര്‍!
SUMMARY: On a day when the BJP suffered a humiliating defeat in Delhi, only three of their candidates managed to pull of a win amidst an AAP wave. The three are Jagdish Pradhan (Mustafabad), Vijender Kumar (Rohini) and Om Prakash Sharma (Vishwas Nagar). Prime Minister Narendra Modi campaigned at two of these places: Rohini and Vishwas Nagar.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia