ന്യൂഡല്‍ഹി: (www.kvartha.com 10/02/2015) കേജരിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ഇത് രണ്ടാമൂഴം. 70ല്‍ 67 സീറ്റുകളും നേടി ചരിത്രവിജയമാണ് ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയത്. ചരിത്രം സൃഷ്ടിച്ച വിജയത്തിന് പിന്നിലെ 5 കാരണങ്ങള്‍.
1. കോണ്‍ഗ്രസിന്റെ മോശം പ്രകടനം
15 വര്‍ഷക്കാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. ഇന്ത്യയിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇതുവരെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പ് ഡല്‍ഹിയിലേതാണ്.
2. പ്രതിപക്ഷമില്ലാത്ത നിയമസഭ
2014 മേയില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് സമാനമായിരുന്നു ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്. അവിടെ നേട്ടം ബിജെപിക്കായിരുന്നെങ്കില്‍ ഇവിടെ നേടിയത് എ.എ.പിയാണ്. ലോക്‌സഭ പ്രതിപക്ഷ സ്ഥാനത്തിന് കോണ്‍ഗ്രസിന് അവസം ലഭിക്കാതിരുന്നതുപോലെ ഡല്‍ഹി നിയമസഭയില്‍ ബിജെപിക്കും പ്രതിപക്ഷ സ്ഥാനം ലഭിക്കുകയില്ല. പ്രതിപക്ഷ സ്ഥാനത്ത് ചുരുങ്ങിയത് 7 എം.എല്‍.എമാരെങ്കിലും വേണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
3. തുടക്കക്കാരന്റെ മടങ്ങിവരവ്
2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടാനെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് ചില പിഴവുകള്‍ സംഭവിച്ചുവെങ്കിലും അധികാരത്തില്‍ നിന്ന് പുറത്തുപോയ അന്നുമുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു പാര്‍ട്ടി. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് ഇറങ്ങിയ കേജരിവാള്‍ ലഭിച്ച അവസരങ്ങളിലെല്ലാം ജനങ്ങളോട് മാപ്പുപറഞ്ഞു. ഒരവസം കൂടി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.
4. മോഡി തരംഗത്തിനേറ്റ ആദ്യ അടി
2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തുടര്‍ക്കഥകളായിരുന്നു ബിജെപിക്ക് മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയുടെ പേരിലല്ല ബിജെപി വോട്ട് ചോദിച്ചത്, മറിച്ച് പ്രധാനമന്ത്രി മോഡിയുടെ പേരിലാണ്. മോഡിയുടെ താരപരിവേഷത്തിനേറ്റ ആദ്യ അടിയായി എ.എ.പിയുടെ വിജയം.
5. ഒരു ദേശീയ സഖ്യത്തിന്റെ തുടക്കം
ബിജെപിക്ക് എതിരെയുള്ള ഒരു ദേശീയ സഖ്യത്തിന്റെ തുടക്കമായി മാറി ഡല്‍ഹി തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഡി ജൈത്രയാത്രയ്ക്ക് തടയിടാന്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ നിതീഷ് കുമാറും മുലായം സിംഗ് യാദവും മമത ബാനര്‍ജിയും പ്രകാശ് കാരാട്ടുമൊക്കെ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായിരുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ അരവിന്ദ് കേജരിവാളിന്റെ കീഴില്‍ ബദ്ധശത്രുക്കള്‍ അണിനിരന്നു. മോഡിയും ബിജെപിയും ഭാവിയില്‍ ഭയക്കേണ്ട ഒരു സഖ്യമാണിവിടെ രൂപം കൊള്ളുന്നത്.
SUMMARY: Comeback man Arvind Kejriwal's Aam Aadmi Party put up a stunning show on Tuesday, leading at 65 seats in the 70-member Delhi Assembly according to the trends at 12.30 pm, putting a huge dent in the BJP's dream run, which has been reduced to a mere three leads and one win.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.