Raid | ഡെല്‍ഹി മദ്യനയ അഴിമതി: ആം ആദ്മി പാര്‍ടി എംപിയുടെ വസതിയില്‍ ഇഡി റെയ്ഡ്

 


ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങിന്റെ വസതിയിലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ വില്‍പന നയത്തില്‍ അഴിമതിയും ബിസിനസ് നിയമങ്ങളുടെ ലംഘനവും ആരോപിച്ച് ഡെല്‍ഹി ചീഫ് സെക്രടറി നരേഷ് കുമാര്‍ സമര്‍പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കമീഷന് വേണ്ടി മദ്യവില്‍പന ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയതായി റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഡെല്‍ഹി എക്‌സൈസ് നയം 2021-22ല്‍ സിബിഐ അന്വേഷണത്തിന് ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും ശിപാര്‍ശ ചെയ്തതോടെയാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സിസോദിയ അന്വേഷണ നിഴലിലാവുകയും കേന്ദ്ര ഏജന്‍സിയുടെ റെയ്ഡുകള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്തത്.

Raid | ഡെല്‍ഹി മദ്യനയ അഴിമതി: ആം ആദ്മി പാര്‍ടി എംപിയുടെ വസതിയില്‍ ഇഡി റെയ്ഡ്

അതേസമയം എഎപി നേതാവും മുന്‍ ധനന്ത്രിയുമായ മനീഷ് സിസോദിയയെ മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്.

Raid | ഡെല്‍ഹി മദ്യനയ അഴിമതി: ആം ആദ്മി പാര്‍ടി എംപിയുടെ വസതിയില്‍ ഇഡി റെയ്ഡ്

 
Keywords:  Delhi, ED, Raid, AAP, MP, Sanjay Singh, Residence, Delhi: ED raids at AAP MP Sanjay Singh's residence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia