ഡല്‍ഹി ഭരണം: പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കേജരിവാള്‍

 


ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് പത്ത് ദിവസത്തെ സമയമനുവദിക്കണമെന്ന് അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായുള്ള കൂടിക്കാഴ്ചയിലാണ് കേജരിവാള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഡല്‍ഹി ഭരണം: പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കേജരിവാള്‍ കോണ്‍ഗ്രസ് വെച്ചുനീട്ടിയ നിരുപാധിക പിന്തുണ നിരസിച്ച ശേഷമാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം കൈകൊണ്ടത്. ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി കോണ്ഗ്രസ് ഗവര്‍ണര്‍ക്ക് ഔദ്യോഗീക കത്ത് അയച്ചിരുന്നു. ദല്‍ഹിയിലെ ജനങ്ങള്‍ക്കുമേല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടിച്ചേല്പിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്.

SUMMARY: New Delhi: The Aam Aadmi Party (AAP) convener Arvind Kejriwal met Lieutenant Governor Najeeb Jung on Saturday and reportedly asked for 10 days time to decide on the formation of government in Delhi.

Keywords: Delhi, Bharatiya Janata Party, Arvind Kejriwal, Indian National Congress, Aam Aadmi Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia